News & Announcements

Jinu Thomas and shyam will lead Sub Junior Kerala team

കേരള സബ് ജൂനിയർ ബേസ്ബോൾ ടീമിനെ
ജിനു തോമസും ശ്യാമും നയിക്കും

സെപ്റ്റംബർ 25 മുതൽ 30 വരെ ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്ത് നടക്കുന്ന 26മത് ദേശിയ സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള കേരള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമിനെ സംസ്ഥാന സെക്രട്ടറി ശ്രീ. ഷാഹുൽ ഹമീദ് പ്രഖ്യാപിച്ചു. ഫോർട്ട്കൊച്ചി സാന്താ ക്രൂസ് ഗ്രൗണ്ടിൽ പുരോഗമിച്ചിരുന്ന ക്യാമ്പിൽ നിന്നുമാണ് ടീമിനെ തെരഞ്ഞെടുത്തത്.

ആൺകുട്ടികളുടെ ടീം: അനന്ദു കൃഷ്ണ, അശ്വിൻ രാജ് ആർ, അബ്ജിത് പി, ആകാശ് എസ് (ആലപ്പുഴ), അജിത് വി, അക്ഷയ് വി പി, ആദിൽ പി അനിൽകുമാർ, ശ്യാം എം (മലപ്പുറം), കിഷോർ എച്, ആകാശ് എസ്, അനന്ദു എസ് (തിരുവനന്തപുരം), സിദ്ധാർഥ് കെ പ്രസാദ് (കണ്ണൂർ), മുഹമ്മദ് ഫിറാസ് ഇ കെ (എറണാകുളം), സൂരജ് എസ് (കൊല്ലം) അൻഫാസ് അബ്ദുൽ വഹാബ് (വയനാട്), വൈശാഖ് യു (പാലക്കാട്) ആദർശ് രമേശ് (കോച്ച്) ഫെഡറിക് ജോസഫ് (മാനേജർ)

പെൺകുട്ടികളുടെ ടീം: ആർഷ ബി ബൈജു, അപർണ അശോകൻ, നയന സന്തോഷ്, അനില ജലജകുമാർ (കൊല്ലം) , അൻസമോൾ രാജു, അന്നമോൾ ബെന്നി, അഞ്ജന ഷാജി, ആദിമോൾ ബാബു, വിസ്മയ രാജു (കോട്ടയം), കൃഷ്ണേധു എം, നന്ദന സുരേന്ദ്രൻ (വയനാട്), ശേഖ രഞ്ജിത് (എറണാകുളം), സോനാ ബാബു (തിരുവനന്തപുരം), ലിജിമോൾ കെ (പാലക്കാട്), അനഘ ലിബു (ആലപ്പുഴ) കനഗേഷ് കെ ആർ (കോച്ച്) നിമ്യ എൻ എ (മാനേജർ).




Shahul Hameed K M
Secretary
Kerala Baseball Association


22nd September 2017
Ernakulam.