ആൾ ഇന്ത്യ ഇന്റര്‍യൂണിവേഴ്സിറ്റി വനിതാ ബേസ്ബോള്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ജേതാക്കള്‍
ആസ്സാമിലെ റോയൽ ഗ്ലോബൽ യൂണിവേഴ്‌സിറ്റി വച്ച് നടന്ന ആൾ ഇന്ത്യ ഇന്റര്‍യൂണിവേഴ്സിറ്റി വനിതാ ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം ജേതാക്കളായി. സെമി - ലീഗ് മത്സരത്തില്‍ പുണെ യൂനിവേഴ്സിറ്റി, അമരാവതി, കേരള യൂണിവേഴ്‌സിറ്റി എന്നിവരെ തോല്പിച്ചാണ് കാലിക്കറ്റ് വിജയികളായത്.
ആദ്യമായാണ് കാലിക്കറ്റ് സര്‍വകലാശാല വിജയികളാവുന്നത്, ആദ്യമായി സെമിയിലേക്ക് കടന്ന കേരള സര്‍വകലാശാല നാലാം സ്ഥാനവും നേടി